Advertisment

ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീനയുടേത്, "ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. ഞങ്ങള്‍ പലതവണ മീനയോട് പറഞ്ഞതാണത്

author-image
ഫിലിം ഡസ്ക്
New Update

ദൃശ്യം 2 തരംഗമാകുമ്പോഴും ചിത്രത്തേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സജീവമാണ്. ആ വിമര്‍ശനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്‍റെ ഓവര്‍ മേക്കപ്പ്. ഒരു നാട്ടിന്‍‌പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീന ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് വിമര്‍ശനം. ദൃശ്യം ഒന്നാം ഭാഗത്തിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Advertisment

publive-image

ഈ വിമര്‍ശനം സംവിധായകന്‍ ജീത്തു ജോസഫും അംഗീകരിക്കുകയാണ്. "ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. ഞങ്ങള്‍ പലതവണ മീനയോട് പറഞ്ഞതാണ്,

ചില കാര്യങ്ങള്‍ കുറയ്‌ക്കണം എന്ന്. ഞാന്‍ അത് പറയുമ്ബോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍ നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ അസ്വസ്ഥരാകാതെ ഞാന്‍ ശ്രദ്ധിക്കും. പക്ഷേ അത് അവര്‍ക്ക് മനസിലാകുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു.

MEENA MAKEUP
Advertisment