സിനിമാ ലോകത്തേക്കല്ല; ആതുരസേവന രംഗത്തേക്ക് മീനാക്ഷി; പഠനം ചെന്നൈയില്‍

ഫിലിം ഡസ്ക്
Friday, September 7, 2018

താരപുത്രി മീനാക്ഷി ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കാവ്യ മാധവന്റെ അച്ഛന്‍ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേര്‍ന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ അമ്മയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ വീട്ടിലാണ്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്ക്കൊപ്പമില്ല. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു.

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

×