Advertisment

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി! ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

New Update

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ടോക്യോ ഒളിമ്പിക്‌സ് സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി മീരബായി ചാനു കാത്തത്.

കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മണിപ്പൂര്‍ സ്വദേശിനിയായ മീര ഭായി ചാനു.

ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീരബായി ചാനു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.

meera bai chanu
Advertisment