അവിചാരിതമായി ക്യാമറയില്‍ കുടുങ്ങിയ മീരാ ജാസ്മിന്‍റെ പുതിയ രൂപം കണ്ട് ആരാധകര്‍ ഞെട്ടി

ഗള്‍ഫ് ഡസ്ക്
Wednesday, February 14, 2018

ദുബായ് : സിനിമയ്ക്ക് ഇടവേള നല്‍കി ഗള്‍ഫിലേയ്ക്ക് ചേക്കേറിയ നടി മീരാ ജാസ്മിന്‍റെ പുതിയ രൂപം കണ്ട് പ്രേക്ഷകര്‍ ഞെട്ടി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ദുബായില്‍ മീര ക്യാമറ കണ്ണിൽ കുടുങ്ങിയത് .

നടിയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. തടിച്ച ശരീരത്തിലുള്ള മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇവ. ചിത്രങ്ങളിൽ മീരയുടെ സഹോദരിയും ഉണ്ട്.

മലയാളത്തിലും തമിഴിലും തിളങ്ങിയ നടിയായിരുന്നു മീര ജാസ്മിന്‍. തുടക്കത്തില്‍ തന്നെ ഉര്‍വശി പട്ടം തേടിയെത്തി. എന്നാൽ അധിക നാൾ സിനിമയിൽ തുടരാൻ മീരയ്ക്കായില്ല. മുൻനിര നായികയായി കത്തി നിൽക്കുമ്പോൾ തന്നെയായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം എന്ന് തന്നെ പറയാം.

മീരയുടെ ചില നിലപാടുകള്‍ കൂടി കാരണമായിരുന്നു അവര്‍ക്ക് സിനിമയില്‍ പെട്ടെന്ന് അവസരങ്ങള്‍ ഇല്ലാതായത് എന്നും ആരോപണമുണ്ട്. വിവാഹത്തോടെ ദുബായിലേക്ക് ചേക്കേറിയിരിക്കുകയാണ് നടി.

×