Advertisment

വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിച്ചവന്റെ വായടപ്പിച്ച്‌ നടി മീരാ നന്ദന്‍

author-image
അനൂപ്. R
Updated On
New Update

വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവന്റെ വായടപ്പിച്ചിരിക്കുകയാണ് നടിയും ആര്‍.ജെയുമായ മീരാ നന്ദന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് പരിഹാസവുമായി യുവാവ് എത്തിയത്.

Advertisment

publive-image

'മങ്ങി നില്‍ക്കുന്ന താരം, സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഏതേലും ഞരമ്ബ് അതിനു താഴെ കമന്റിടുന്നു, നടി ചുട്ട മറുപടി കൊടുക്കുന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാകുന്നു…നടിക്ക് ഉടനെ ഫിലിമില്‍ ചാന്‍സ് കിട്ടുന്നു. ശുഭം.' എന്നായിരുന്നു യുവാവിന്റെ കമന്റ്.

'ഡ്യൂഡ് വേറെ പണിയൊന്നുമില്ലേ' എന്നാണ് ഈ വിമര്‍ശകനോട് മീരയുടെ ചോദ്യം. മീരയുടെ മറുപടിയെ പിന്തുണച്ച്‌ ആരാധകരും എത്തിയിരുന്നു.മോഡേൻ വേഷമണിഞ്ഞ ഫോട്ടോ ഇട്ടതിന് താരം നേരത്തെയും വിമർശനം ഏറ്റുവാങ്ങിയിരുന്നു.

MEERA NANTHAN
Advertisment