Advertisment

വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന്‌ മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ്‌ കുറ്റക്കാര്‍...ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു മനസ് തുറന്ന് നടി മീരാ വാസുദേവ്‌

author-image
ഫിലിം ഡസ്ക്
New Update

വ്യക്തി ജീവിതത്തില്‍ നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ച്‌ മനസ്സ് തുറന്നിരിക്കുകയാണ് നടി മീരാ വാസുദേവ്‌. രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിയേണ്ടിവന്ന നടി തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് മനസ്സ് തുറന്നത്.

Advertisment

publive-image

'ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്‌. വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന്‌ മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ്‌ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അന്ന്‌ പൊലീസ്‌ സംരക്ഷണം പോലും തേടിയിട്ടുണ്ട്‌. 2012ല്‍ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധവും വേര്‍പിരിഞ്ഞു' മീര പറഞ്ഞു.

ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര' എന്ന ചിത്രത്തിലൂടെയായിരുന്നു മീര മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ മീര സജീവ സാന്നിധ്യമായിരുന്നു. ഇപ്പോള്‍ മലയാളം മിനിസ്ക്രീനിലൂ‍ടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി.

meeravasudev
Advertisment