Advertisment

വളർന്നുവെന്ന വാസ്തവം അംഗീകരിക്കാനാവാതെ 25-ാം വയസ്സിലും കുഞ്ഞുവാവയായി ജീവിതം; ഡയപ്പറണിഞ്ഞും തൊട്ടിലിൽ ഉറങ്ങിയും യുവതി

New Update

ളർന്നുവെന്ന വാസ്തവം അംഗീകരിക്കാനാവാതെ കുഞ്ഞുവാവയുടെ ജീവിതം നയിച്ച്‌ 25കാരി യുവതി. പെയ്‌ജി മില്ലർ എന്ന അമേരിക്കൻ യുവതിയാണ് ഇത്തരത്തിൽ 2018 മുതൽ ജീവിക്കാൻ ആരംഭിച്ചത്. മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ് യുവതിയുടെ ദിനചര്യകൾ.

Advertisment

publive-image

അഡൾട്ട് ബേബി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന പെയ്‌ജി ഒരു മാസം 230 പൗണ്ട് (21.36 ആയിരം രൂപ) ഡയപ്പറുകൾ വാങ്ങികൂട്ടുന്നതിനു മാത്രമായി ചിലവാക്കുന്നു. രാവിലെ തൊട്ടിലിലാണ് പെയ്‌ജി ഉറക്കമുണരുന്നത്. പിന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കും. ശേഷം തന്റെ നഴ്‌സറിയിൽ ഇരുന്നു കൊണ്ട് അഡൾട്ട് ബേബികൾക്കുള്ള കണ്ടെന്റ് റൈറ്റിങ് തൊഴിലിൽ ഏർപ്പെടുന്നു

തന്നെപോലുള്ളവർക്ക് അപകർഷതാ ബോധം കുറയ്ക്കാനാണ് പെയ്‌ജിയുടെ ശ്രമം. തനിക്കുള്ള 426 പെയ്ഡ് സബ്സ്ക്രൈബേഴ്സിൽ നിന്നുമാണ് പെയ്‌ജി ഡയപ്പറിനുള്ള പണം കണ്ടെത്തുന്നത് . കുറെ നാളുകളായി പെയ്‌ജി കളിപ്പാട്ട ശേഖരം നടത്തുന്നുണ്ട്. സരസമായി തമാശകളും ആസ്വദിക്കാൻ കഴിയുന്ന പെയ്‌ജിയെ കുടുംബവും പിന്തുണക്കുന്നു. എന്നാൽ തന്റെ വിവേകത്തെ ചോദ്യം ചെയ്യുന്നവരും കുറവല്ലെന്ന് പെയ്‌ജി പറയുന്നു .

പെയ്‌ജിക്കു സ്റ്റഫ്ഡ് പാവകളെക്കൊണ്ട് കളിക്കുന്നതാണ് കൂടുതൽ ഇഷ്‌ടം. സ്വന്തമായി യൂട്യൂബ് ചാനലും വെബ്സൈറ്റുമുണ്ട്. മെയിലിൽ തനിക്ക് അഭിനന്ദനം ലഭിക്കാറുണ്ടെന്നും പെയ്‌ജി പറയുന്നു . എന്നിരുന്നാലും പുറത്തിറങ്ങുമ്പോൾ താൻ ഇതേനിലയിൽ ആയിരിക്കില്ലെന്നും പെയ്‌ജി പറയുന്നു

Advertisment