Advertisment

പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച പെരഡാലയിൽ ;'ശൈഖുൽ ജാമിഅയും,''ശറഫുൽ ഉലമയും'' സംബന്ധിക്കും

New Update

ബദിയഡുക്ക: മബ് റൂക്ക് ദർസ് പൂർവ്വകാല വിദ്ധ്യാർത്ഥികളുടെ സംഗമം ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ പെരഡാല മർഹും ഹാജി പി.എൻ ഇബ്രാഹിം മുസ്ലിയാർ നഗറിൽ നടക്കും.

Advertisment

publive-image

പെരഡാല മഖാം സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ പൂർവ്വ വിദ്ധ്യാർത്ഥി സംഗമം, പ്രവാസി മീറ്റ്, ഉലമാ ഉമറാ സംഗമം, സമാപന സമ്മേളനം, ദിഖ്റ് ദുആ മജ് ലിസ് തുടങ്ങിയ വിവിധ സെഷനുകളിലായി സയ്യിദ് മുഹമ്മദ് കോയ ഇബ്നു മുത്തുകോയ തങ്ങൾ രാമന്തളി, സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്സനി ബാ അലവി തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ, ശറഫുൽ ഉലമ അബ്ബാസ് മുസ്ലിയാർ മഞ്ഞനാടി , കെ.പി അഹ്മദ് സഖാഫി ഉസ്താദ് , ബി.എസ് അബ്ദുല്ല കഞ്ഞി ഫൈസി, അബ്ദുൽ മജീദ് ബാഖവി, കെ മുസ്തഫ സഖാഫി തെന്നല, സുലൈമാൻ കരിവള്ളൂർ, അബുൽ റഹ്മാൻ സഅദി, മൊയ്തീൻ കുട്ടി നാലപ്പാട് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

സമാപന വേദിയിൽ ദർസ് സേവന രംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട കെ പി അഹ്മദ് സഖാഫി ഉസ്താദിന്ന് ശ്യഷ്യൻമാർ ആദരം നൽകും. അന്നധാന വിതരണത്തോടെ പരിപാടി സമാപിക്കും

Advertisment