Advertisment

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു; 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്

New Update

publive-image

Advertisment

തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യു.പി. സ്കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മ്മല യു.പി. സ്കൂള്‍, ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങ ളിലെ ജീവനക്കാരുടെ നെഗറ്റിവിറ്റി ഉറപ്പാക്കല്‍, കോര്‍പ്പറേഷന്‍ പരിധിയിലെ യഥാര്‍ത്ഥ ടി.പി.ആര്‍. ലഭ്യമാക്കല്‍ എന്നിവ വഴി മാത്രമേ ജനങ്ങളുടെ ഭീതി ഒഴിവാക്കല്‍ സാധ്യമാകൂ എന്നു മനസ്സിലാക്കിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മെഗാ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി 55 ഡിവിഷനുകളിലും വീടുവീടാന്തരം കയറി ബോധവല്‍കരണം നടത്തി രോഗനിര്‍ണ്ണയത്തിന് ആളുകളെ എത്തിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ആഗസ്റ്റ് 20 വരെ ക്യാംപുകൾ തുടരും.

NEWS
Advertisment