Advertisment

പിഎന്‍ബി വായ്പാ തട്ടിപ്പുകേസില്‍ മെഹുല്‍ ചോക്‌സിയുടെ 1,217 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

New Update

മുംബൈ: പിഎന്‍ബി വായ്പാ തട്ടിപ്പുകേസില്‍ മെഹുല്‍ ചോക്‌സിയുടെ 1,217 കോടിരൂപ വിലമതിക്കുന്ന 41 സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടി.

Advertisment

മഹാരാഷ്ട്ര അലിബാഗിലെ ഫാംഹൗസ്, മുംബൈയിലെ പതിനഞ്ച് ഫ്‌ലാറ്റുകള്‍, 17 ഓഫീസുകള്‍, ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് ജെംസ് ജ്വല്ലറി, കൊല്‍ക്കത്തയിലെ ഷോപ്പിങ്മാള്‍, തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമുള്ള 231 ഏക്കര്‍ സ്ഥലം തുടങ്ങിയവയാണു കണ്ടുകെട്ടിയത്.

publive-image

നേരത്തെ, നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ച്ചയായി നടത്തിയ റെയ്ഡില്‍ ആറായിരം കോടിയിലധികം രൂപയുടെ ആഭരണശേഖരം കണ്ടെത്തിയിരുന്നു.

പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,400 കോടി തട്ടിയെടുത്തെന്നാണ് ഇഡിക്കൊപ്പം കേസന്വേഷിക്കുന്ന സിബിഐ ചോക്‌സിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. എന്നാല്‍ 1,300 കോടി കൂടി ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പിഎന്‍ബി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Advertisment