Advertisment

ഇതെന്താ കരാട്ടെ കുപ്പായമോ? മെലാനിയ ട്രംപിനെ ട്രോളി നെറ്റിസണ്‍സ്

New Update

ഡൽഹി: ഇന്ത്യയിൽ കാലുകുത്തിയതേയുള്ളു അമേരിക്കൻ പ്രസിഡന്റും പത്നി മെലാനിയയും. അതിനു മുമ്പു തന്നെ ട്രോളൻമാർ പണി തുടങ്ങി. യുഎസ് പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ആദ്യ ഇന്ത്യാ സന്ദർശനത്തിൽ നെറ്റിസൺസിന്റെ കണ്ണുടക്കിയത് ട്രംപിന്റെ മഞ്ഞ ടൈയിലും ഭാര്യ മെലാനിയയുടെ വെളള ഡ്രസ്സിലുമായിരുന്നു.

Advertisment

publive-image

കണ്ണിൽ ഉടക്കുന്ന മഞ്ഞ ടൈയാണ് ട്രംപിനെ ട്രോളുകൾ നിറച്ചതെങ്കിൽ വെളുത്ത പാന്റ്സ്യൂട്ടിനൊപ്പം മെലാനിയ ധരിച്ച പച്ച ബെൽറ്റാണ് ട്രോൾ താരമായത്. ഇതെന്താ കരാട്ടെ വേഷമാണോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.

'മെലാനിയ അവസരത്തിനൊത്ത വേഷം തന്നെയാണ് ധരിച്ചതെന്നാണ് ഒരു കമന്റ്. ഇന്ത്യന്‍ പുരുഷന്‍മാരിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്നാൽ സ്വയം പ്രതിരോധത്തിന് തയ്യാറായാണ് മെലാനിയ എത്തിയിരിക്കുന്നതെന്നാണ് വേഷത്തെ കളിയാക്കിയുള്ള പ്രതികരണം.

അറ്റെലിയർ കെയ്റ്റോ ഫോർ ഹെർവ് പിയർ ഡിസൈൻ ചെയ്ത ജംപ് സ്യൂട്ടായിരുന്നു മെലാനിയയുടെ വേഷം. പഴയ രീതിയിലുള്ള ഇന്ത്യൻ തുണിത്തരത്തിൽ സ്വര്‍ണ്ണ നൂല്‍ കൊണ്ട് തയ്യാറാക്കിയതായിരുന്നു അതിനൊപ്പം ധരിച്ചിരുന്ന പച്ച ബെൽറ്റ് .

Advertisment