Advertisment

മേളാർച്ചന 2018

New Update

പരമ്പരാഗത ക്ഷേത്ര വാദ്യങ്ങളായപഞ്ചാരി മേളം, പാണ്ടിമേളം, പഞ്ചവാദ്യം, ഇടയ്ക്ക എന്നിവ അഭ്യസിപ്പിക്കുന്നതിനു 2012 ൽകുവൈറ്റിൽ രൂപീകൃതമായ 'വാദ്യകലാ ക്ഷേത്രം'അതിന്റെ മൂന്നാമത് അരങ്ങേറ്റം മേളാർച്ചന 2018 എന്ന പേരിൽ അവതരിപ്പിക്കുന്നു

Advertisment

publive-image

ഗുരുശ്രീ ചേർത്തല ശ്രീനാഥിന്റെ ശിക്ഷണത്തിൽ വാദ്യ കലയിൽ ശ്രേഷ്ഠമായ പഞ്ചാരിമേളം അഭ്യസിച്ച 8 വിദ്യാർത്ഥികളുടെ അരങ്ങേറ്റംഏപ്രിൽ 20 വൈകിട്ട് 5 മണി മുതൽ-അബ്ബാസിയ ഭാരതീയ വിദ്യാ ഭവൻ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രസ്തുത പരിപാടിയിൽ കുവൈറ്റിലെ  25  ൽ പരം മേള കലാകാരന്മാർ അണിനിരക്കുന്നു. കുവൈറ്റിൽ ആദ്യമായി ആണ് ഇത്രയും കലകന്മാരെ അണിനിരത്തി ഒരുമേളം അരങ്ങേറ്റം നടത്തുന്നത്.

ഇതോടു അനുബന്ധിച്ചു പൊലിക നാടൻപാട്ടു സംഘത്തിന്റെ ദൃശ്യകലാ വിരുന്നും മറ്റൊരു ആകർഷണമാണ്

കുവൈറ്റിലെ നിരവധി സംഘടനാ ഭാരവാഹികൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാമേളാ സ്വാദകരെയും സഹർഷം സ്വാഗതം ചെയ്യുന്നു

kuwait
Advertisment