ഓസ്ട്രേലിയന്‍ മലയാളി അനീഷ് സിപി മെൽബണിൽ നിര്യാതനായി

ജോസ് എം ജോര്‍ജ്ജ്
Thursday, July 5, 2018

മെൽബൺ : പുലരി വിക്ടോറിയായുടെ സ്ഥാപകരിൽ ഒരാളായ കോഴിക്കോട് സ്വദേശിയായ അനീഷ് സി പി മെൽബണിൽ നിര്യാതനായി.

ഏറെ നാളുകളായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ട് 7.35 ന് ആൽഫ്രഡ് ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്.

സൗത്ത് ഈസ്റ്റിൽ ക്രാൻബണിലായിരുന്നു താമസം. സഹോദരൻ കുവൈറ്റിൽ നിന്നും എത്തിയിട്ടുണ്ട്. ശവസംസ്കാര നടപടികൾ പിന്നീട് തീരുമാനിക്കും. ഭാര്യ അൻപൂ. മകൻ സൂര്യ.

×