അന്നത്തെ ഓർമ്മകൾ

ലീന അനീഷ്‌
Sunday, February 11, 2018

 

 

ലീന അനീഷ്

ടിവിയിലും പത്രങ്ങളിലും കാണുന്ന
നൂടില്‍സിനും വേണ്ടി അമ്മയോട് വഴക്ക് ഉണ്ടാക്കുന്ന മക്കള്‍

മുട്ടയും പാലും ബിസ്ക്കറ്റും
ടിഫിന്‍ ബോക്സില്‍ നിറച്ചാലും
തൃപ്തിയാകാത്ത പുതിയ തലമുറ

ടിഫിന് എന്ത് കൊടുത്ത് വിടണമെന്ന്
സ്കൂള്‍ ഡയറിയില്‍ എഴുതി വിടുന്ന
പുതിയ പാഠ്യ സംസ്കാരം

എന്ത് പഠിക്കണം എന്നതിനപ്പുറം
എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ത് പറയണം
എന്ന് വരെ നിശ്ചയിക്കുന്ന
പുതിയ രീതികളോട് എന്തോ
മനസ് പൊരുത്തപെടുന്നില്ല .

ഗോതമ്പ് പൊടിയുടെ ഉപ്പ്മാവും
അയമ്മുകാക്ക ഉണ്ടാക്കിതന്ന
കഞ്ഞിയും പയറും
ഉടുക്കാനൊരു പഴയ വെറ്റികോട്ടും
നഗ്ന പാദവും

ജയിച്ചപ്പോ കിട്ടിയ അവൾ തന്ന പുസ്തകവും
ഇതൊക്കെ യായിരുന്നു ആ കാലത്തെ
യൂണിവേഴ്സിറ്റി …

സത്യത്തില്‍ മക്കള്‍ സ്കൂളില്‍ പോകുമ്പോ
അവളോട് വഴക്കിടുമ്പോ
ഓര്‍ത്ത് പോയതാ അന്നത്തെ ചമ്മന്തി …..

×