ഏറ്റുമാനൂർ: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ കമ്മിഷനെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷന്റെ നിവേദനം അസോസിയേഷൻ അംഗവും ഇടതു വക്താവുമായ റെജി ലുക്കോസിന്റെ സാന്നിധ്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ രാജേഷ് കുര്യനാട്, ബൈയ്ലോൺ എബ്രഹാം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അരുൺ തങ്കപ്പൻ, അജേഷ് ജോൺ, ജോജി കടപ്പൂർ എന്നിവര്‍ ചേർന്ന് അസോസിയേഷന്റെ നിവേദനം മന്ത്രിയ്ക്ക് കൈമാറി.
അസോസിയേഷൻ ഉന്നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തുന്ന് മന്ത്രി വി.എൻ വാസവൻ അസോസിയേഷൻ സംസ്ഥാന - ജില്ലാ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. കൂടാതെ ചാനൽ ചർച്ചകളിലെ ഇടത് വ്ക്താവും, കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദ്യകാല അംഗവും ആയ റെജി ലുക്കോസ് ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, മന്ത്രിമരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് നമ്മുടെ പ്രശ്ന പരിഹാരത്തിന് എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.