Advertisment

മീ ടൂവിൽ വ്യാജ ആരോപണം വേണ്ട; അത്തരക്കാരെ തുറന്നു കാട്ടാൻ പുരുഷന്മാരുടെ മെൻ ടൂ വും വരുന്നു

New Update

publive-image

Advertisment

ഹോളിവുഡില്‍ തുടങ്ങി ലോകം മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയ മീ ടൂ വിന് പിന്നാലെ ‘മെന്‍ ടൂ’വുമായി പുരുഷന്മാര്‍ രംഗത്ത്. വ്യത്യസ്തമായ ആശയവുമായി 15ഓളം വരുന്ന സ്ത്രീപുരുഷന്മാര്‍ ബംഗളുരുവിലെ കബ്ബണ്‍ പാര്‍ക്കില്‍ അണിചേര്‍ന്നാണ് മെന്‍ ടൂവിന് തുടക്കമിട്ടത്. പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഇതിന് ചുക്കാന്‍ പിടിച്ചത് ‘ക്രിസ്പ്’ എന്ന എന്‍.ജി.ഒയാണ്. ഈ പ്രതിഷേധത്തില്‍ ലൈംഗിക പീഡനക്കേസില്‍ കുറ്റവിമുക്തനായ മുന്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കല്‍ മസൂരിയര്‍ പങ്കെടുത്തിരുന്നു.

ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് തടവിലായ മസൂരിയറിനെ 2017-ല്‍ സിറ്റി സിവില്‍ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി കൊടുത്തത്. മലയാളിയായ ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിന് ഇയാള്‍ക്ക് ജോലി നഷ്ടമായിരുന്നു. പാസ്‌ക്കല്‍ മസൂരിയറിന്റെ മൂന്ന് കുട്ടികളും ഭാര്യയുടെ കൂടെയാണ് ഇപ്പോഴുള്ളത്.

മീ ടൂവിനെ എതിരല്ല തങ്ങള്‍. പക്ഷേ പലര്‍ക്കും വ്യാജ ആരോപണങ്ങളിലൂടെ ജീവിതം തന്നെ നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്ന് മസുരിയര്‍ പറഞ്ഞു. ഇതിനെതിരെ നിയമ പോരാട്ടം നടത്താന്‍ തങ്ങള്‍ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചത്തു

ലൈംഗിക ചൂഷണത്തിനെതിരെ സ്ത്രീകള്‍ നടത്തിയ പ്രതികരണമാണ് മീ ടൂ. സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെ മെന്‍ ടൂ വും വരുന്നതോടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സാധ്യതയുണ്ട്

Advertisment