Advertisment

മാനസികാരോഗ്യം സ്വയം പരിശോധിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

 

 

 

 

 

 

 

 

 

 

 

 

 

മാനസികാരോഗ്യം സ്വയം പരിശോധിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍. സ്വയം എത്രമാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പരിശോധിക്കുന്നതിന് പുറമെ ആപ്പിലൂടെ ചികില്‍സ തേടാനും കഴിയും.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയിലെ വിദ്യാര്‍ഥികളുടെ സംഘമാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് വേണ്ടി ‘മെന്‍ഡിപ്‌സെയര്‍ മെന്റല്‍ ഹെല്‍ത്ത് ആപ്പ്’ തയാറാക്കിയത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ആപ്പ് ജിറ്റെക്‌സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ചത്. ദുബൈ ഹെല്‍ത്ത് ഹാക്കത്തനില്‍ സമ്മാനം നേടിയ വിദ്യാര്‍ഥി സംഘം ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തന്നെ പിന്തുണയോടെയാണ് ആപ്പ് വികസിപ്പിച്ചത്. അഞ്ചംഗ സംഘത്തിലെ മൂന്ന് പേരും മലയാളികളാണ്. രണ്ടുമാസത്തിനകം മെന്‍ഡിപ്‌സെയര്‍ ആപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങും.

Advertisment