Advertisment

വാക്കു തര്‍ക്കത്തിനിടെ മകന്‍റെ തലയ്ക്കടിയേറ്റ് ബോധരഹിതയായി അമ്മ ; കിട്ടിയ അവസരം മുതലാക്കി അടിയേറ്റ് തലപൊട്ടിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്ന് വീട്ടുജോലിക്കാരി ; മോഷണ വിവരം പുറത്തായത് വീട്ടമ്മ മരിച്ചതിനു ശേഷവും

New Update

തിരുവനന്തപുരം : വാക്കു തര്‍ക്കത്തിനിടെ മകന്‍റെ തലയ്ക്കടിയേറ്റ് ബോധരഹിതയായി വീണ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് അവസരം മുതലാക്കി മാല മോഷ്ടിച്ച്‌ വീട്ടുജോലിക്കാരി അറസ്റ്റില്‍. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിന് ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്.

Advertisment

publive-image

ആറ്റുകാല്‍ ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജിനു സമീപം കല്ലുവിള പുത്തന്‍ വീട്ടില്‍ ടി.സി.22/1068ല്‍ ഗോമതിയാണ് മരിച്ചത്. നവംബര്‍ ഒന്നിനായിരുന്നു വഴക്കുപറഞ്ഞതില്‍ പ്രകോപിതനായി മകന്‍ രജികുമാര്‍ ഇവരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.മണക്കാട് ആറ്റുകാല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ ബീന (42)യെയാണ് മോഷണക്കേസില്‍ അറസ്റ്റുചെയ്തത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്പോള്‍ ഇവര്‍ മാല മോഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്.

അമ്മയെ അടിച്ച ശേഷം മുറിയില്‍ കയറിയ രജികുമാറിനെ പൂട്ടിയിട്ട്‌ ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്.ഗോമതി ദിവസങ്ങളോളം അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.

Advertisment