Advertisment

മേ​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ കു​ള​ത്തി​ല്‍​വീ​ണു; നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേര്‍ന്ന് ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു

New Update

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ല്‍ ര​ണ്ട് കാ​ട്ടാ​ന​ക​ള്‍ കു​ള​ത്തി​ല്‍​വീ​ണു. മേ​പ്പാ​ടി ക​പ്പം കൊ​ല്ലി​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ കാ​ട്ടാ​ന​ക​ള്‍ കു​ള​ത്തി​ല്‍ വീ​ണ​ത്. ആ​ദ്യം ഒ​രു ആ​ന​യാ​ണ് വീ​ണ​ത്. ഇ​തി​നെ പി​ടി​ച്ചു​ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ ആ​ന​യും കു​ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ചു.

publive-image

നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ന​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച്‌ കു​ള​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ച്ച്‌ നി​ര​പ്പാ​ക്കി​യാ​ണ് ആ​ന​ക​ള്‍​ക്ക് ക​യ​റി​പ്പോ​കാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ജെ​സി​ബി ക​ണ്ട് ഭ​യ​ന്ന ആ​ന​ക​ള്‍ കു​ള​ത്തി​ന്‍റെ മ​റു​ഭാ​ഗ​ത്തേ​ക്ക് മാ​റി​നി​ല്‍​ക്കു​ക​യാ​ണ്.

meppadi kattana accident
Advertisment