ഉണ്ണിമുകുന്ദൻ ചിത്രം’ മേപ്പടിയാ’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Sunday, February 10, 2019

ഉണ്ണി മുകുന്ദന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കുമായി വീഡിയോ പങ്കുവെച്ചത്.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നുളള സൂചന നല്‍കികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ മേപ്പടിയാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മേപ്പടിയാനു പുറമെ നിരവധി സിനിമകളാണ് ഉണ്ണിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

×