Advertisment

പ്രണയവും വിരഹവും നിറച്ച് ‘കബീര്‍സിങി’ലെ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കബീര്‍ സിങ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു.ഇര്‍ഷാദ് കാമിലിന്റേതാണ് ഗാനത്തിലെ വരികള്‍. വിശാല്‍ മിശ്ര സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍മാന്‍ മാലിക്കിന്റെ മനോഹരമായ ആലാപനവും ഗാനത്തെ ആകര്‍ഷണീയമാക്കുന്നു.

‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി പതിപ്പാണ് ‘കബീര്‍ സിങ്’.2019 ജൂണ്‍ 21 നാണ് കബീര്‍ സിങ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സന്ദീപ് വാങ്കയായിരുന്നു ‘അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധാനം നിര്‍വ്വഹിച്ചത്. ‘കബീര്‍ സിങ്’ എന്ന ഹിന്ദി പതിപ്പിലും സന്ദീപ് വാങ്ക തന്നെയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. 2018 ഒക്ടോബര്‍ 21 ന് ‘കബീര്‍ സിങി’ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഡല്‍ഹിയിലും മുംബൈയിലൂമാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം നടന്നത്.

Advertisment