Advertisment

മേഴ്സി കോളേജിൽ ലോക വൃക്ക ദിന സെമിനാർ നടത്തി

New Update

പാലക്കാട്:കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ ഘടകം മേഴ്സി കോളേജിലെ എൻ‌എസ്‌എസ് 6 ഉം 34 ഉം യൂണിറ്റുകളുമായി സഹകരിച്ച് ലോക വൃക്ക ദിന സെമിനാർ നടത്തി.

Advertisment

publive-image

പ്രിൻസിപ്പൽ ഡോ. ഗിസല ജോർജ്ജ് സിസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ കോർഡിനേറ്റർ എൻ.ജി.ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മനഃശാസ്ത്രഞ്ജൻ ഡോ. രഘുനാഥ് പാറയ്ക്കൽ മുഖ്യ അതിഥിയായി.

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കൃഷ്ണദാസ്. റ്റി സെമിനാർ നയിച്ചു. സാമൂഹ്യ പ്രവർത്തക ലില്ലി വാഴയിൽ, എൻ‌.എസ്‌.എസ് പ്രോഗ്രാം ഓഫീസർമാരായപ്രിയ വർമ്മ. സി, രാഖി.എൻ.പി. എന്നിവർ സെമിനാറിൽ സംസാരിച്ചു.

'വൃക്ക രോഗങ്ങളും ചികിത്സയും' എന്ന വിഷയത്തിൽ ഡോ. കൃഷ്ണദാസും,

അവയവദാനവും അനുബന്ധ ജീവിതവും എന്ന വിഷയത്തിൽ എൻ.ജി.ജ്വോൺസ്സൺ നും സെമിനാർ നയിച്ചു.നൂറിലധികം എൻ‌എസ്‌എസ് വളൻറിയർമാർ സെമിനാറിൽ പങ്കെടുത്തു ..എൻ‌എസ്‌എസ് ലീഡർ ജഷിയ. എം.എസ് നന്ദി രേഖപ്പെടുത്തി.

'വൃക്കരോഗങ്ങൾക്കൊപ്പം സുഖമായി ജീവിക്കുക' എന്നതാണ് 2021ലെ ലോക വൃക്ക ദിന പ്രമേയം.മുൻകൂട്ടിയുള്ള രോഗ നിർണയവും നിരന്തര ചികിത്സയും സുപ്രധാനമാണ്. വൃക്കരോഗത്തെ കുറിച്ചുളള അവബോധവും അനുബന്ധ ജീവിത ശൈലിയും മെച്ചപ്പെട്ട അതിജീവനം സാധ്യമാക്കുന്നു.

ഇന്നേ ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചാൽ തങ്ങളുടെ ആന്തരിക അവയവങ്ങൾ ദാനം ചെയ്യാനുള്ള സർക്കാരിന്റെ കീഴിലുള്ള 'മൃതസഞ്ജീവനി' എന്ന ഓൺലൈൻ ഓർഗൻ റെജിസ്റ്റ്റിയിൽ( http://knos.org.in) ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കാൻ ഓരോ വളൻറിയർമാരും

തയ്യാറായി.

mercy college
Advertisment