Advertisment

വിക്ടോറിയയിൽ ദയാവധം നിലവിൽ വന്നു ; വർഷം തോറും 150 പേരെങ്കിലും മരണം ആവശ്യപ്പെട്ടേക്കും

New Update

സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ മരണം ഉറപ്പായ രോഗികൾക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം നിലവിൽവന്നു. 2017ലാണ് വിക്ടോറിയ ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നതെങ്കിലും ഇത് നടപ്പാക്കുന്നത് ഇപ്പോഴാണ്. വർഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതർ കരുതുന്നത്.

Advertisment

publive-image

മാരകമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതുയമായ രോഗികൾക്കാണ് ദയാവധം എന്ന അവസരം ഉപയോഗിക്കാനാകുക.

ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങൾ, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, മസ്തിഷ്കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികൾക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ സമിതിയുടെ അനുമതിയോടെ മാത്രമെ ദയാവധം നടപ്പാക്കാനാകുവെന്നും നിയമത്തിൽ പറയുന്നു.

Advertisment