Advertisment

മേ​ഴ്സി കു​ട്ട​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പ്യ​ന്‍ മേ​ഴ്സി കു​ട്ട​നെ കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കൗ​ൺ​സി​ൽ ത​ല​പ്പ​ത്ത് കാ​യി​ക താ​രം വേ​ണ​മെ​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ നി​ല​പാ​ടാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടി.​പി. ദാ​സ​ന് പ​ക​രം മേ​ഴ്സി കു​ട്ട​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം.

1980 ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച വ​നി​താ അ​ത്‌​ല​റ്റു​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. അ​ര്‍ജു​ന, ജി ​വി രാ​ജ അ​വാ​ര്‍ഡ് ജേ​താ​വാ​ണ്. ആ​റു മീ​റ്റ​ര്‍ ചാ​ടി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ ലോ​ങ്ജം​പ് താ​ര​മാ​ണ്. വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ലാ​യി 16 ത​വ​ണ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. 1982 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ലോ​ങ്ജം​പി​ല്‍ വെ​ള്ളി നേ​ടി. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ കാ​യി​ക​ഭ​ര​ണ-​പ​രി​ശീ​ല​ന​രം​ഗ​ങ്ങ​ളി​ൽ സ​ജീ​വം. ടാ​റ്റാ​സി​ല്‍ സ്പോ​ർ​ട്സ് ഓ​ഫി​സ​റാ​യി​രു​ന്നു. വി​ര​മി​ച്ച ശേ​ഷം എ​റ​ണാ​കു​ള​ത്ത് മേ​ഴ്സി കു​ട്ട​ന്‍ അ​ക്കാ​ദ​മി സ്ഥാ​പി​ച്ചു. പ​ത്തു​വ​ര്‍ഷ​ത്തി​നി​ടെ അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് ഒ​ൻ​പ​തു കാ​യി​ക​താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ കു​പ്പാ​യ​മ​ണി​ഞ്ഞു. 2016 ല്‍ ​കേ​ര​ള സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. പ്ര​ശ​സ്ത കാ​യി​ക​താ​ര​മാ​യി​രു​ന്ന പ​രേ​ത​നാ​യ മു​ര​ളി കു​ട്ട​നാ​ണ് ഭ​ര്‍ത്താ​വ്. മ​ക്ക​ള്‍: സൂ​ര​ജ് കു​ട്ട​ന്‍, സു​ജി​ത് കു​ട്ട​ന്‍

Advertisment