Advertisment

മെഴ്‌സിഡീസ്-ബെന്‍സ് 'സര്‍വീസ് ഓണ്‍ വീല്‍സ്'കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് -ബെന്‍സ് കേരളത്തില്‍ കമ്പനിക്ക് നേരിട്ടുള്ള ഡീലര്‍ഷിപ്പ് സാന്നിധ്യം ഇല്ലാത്ത രണ്ട്, മൂന്ന് നിര നഗരങ്ങളിലേക്കു 'സര്‍വീസ് ഓണ്‍ വീല്‍സ്' പദ്ധതി വ്യാപിപ്പിക്കുന്നു.

Advertisment

publive-image

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 'സര്‍വീസ് ഓണ്‍ വീല്‍സ്' പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കൊല്ലം, അടൂര്‍, കോട്ടയം, ചാലക്കുടി, തൊടുപുഴ, തിരുവനന്തപുരം, പത്തനംതിട്ട എന്നവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാക്കി. ഈ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ബെന്‍സ് ഉടമകള്‍ക്കു സേവനം നല്‍കി.

ഇതിനകം ഇന്ത്യയിലൊട്ടാകെ 25000 കിലോമീറ്റര്‍ സഞ്ചരിച്ച സര്‍വീസ് ട്രക്ക് 500 ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തില്‍ എല്ലായിടത്തും ഉയര്‍ന്ന ഗുണനിലവാരമുള്ള സര്‍വീസ് ലഭ്യമാക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ എവിടെയാണെങ്കിലും അവരുടെ വീട്ടുവാതിക്കല്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

bense
Advertisment