Advertisment

ടോക്കിയോ ഗെയിംസ് തന്റെ അവസാന ഒളിമ്പിക്‌സായരിക്കുമെന്ന് ഇന്ത്യന്‍ ബോക്സിങ് താരം മേരി കോം

New Update

ന്യൂ‍ഡല്‍ഹി: ടോക്കിയോ ഗെയിംസ് തന്റെ അവസാന ഒളിമ്പിക്‌സായരിക്കുമെന്ന് ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്സിങ് താരം മേരി കോം. പ്രായം കൂടി വരികയാണ് .

Advertisment

publive-image

ഇപ്പോള്‍ മുപ്പത്തിയെട്ട് വയസായി. ഇനിയൊരു നാലു വര്‍ഷം കഴിഞ്ഞാണ് അടുത്ത ഒളിമ്പിക്‌സ്. അതുവരെ മത്സര രംഗത്ത് തുടരാനാകുമെന്ന് തോന്നുന്നില്ലെന്ന് മേരി കോം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒളിമ്പിക്‌സ് വലിയൊരു വേദിയാണ്. ഒളിമ്പിക്സില്‍ മത്സരിച്ച്‌ മെഡല്‍ നേടുകയെന്നത് ഏതൊരുകായികതാരത്തിന്റെയും സ്വപ്‌നമാണ്. ജീവിതം തന്നെ അത് മാറ്റിമറിക്കുമെന്ന് മേരി കോം കൂട്ടിച്ചേര്‍ത്തു.2012 ലെ ലണ്ടന്‍ ഒളിമ്ബിക്‌സിലാണ് മേരി കോം ആദ്യമായ മത്സരിച്ചത്. അന്ന് വെങ്കല മെഡല്‍ നേടി.

mericom response
Advertisment