Advertisment

ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അബ്ബാസിയ ഏരിയ കൺവീനർ ജിജി മാത്യുവിന്‍റെ മാതാവ് മേരി മത്തായി മുഞ്ഞനാട്ട് നിര്യാതയായി

New Update

ഇടുക്കി :ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ അബ്ബാസിയ ഏരിയ കൺവീനർ ജിജി മാത്യുവിന്‍റെ മാതാവ് മേരി മത്തായി മുഞ്ഞനാട്ട് (85) നിര്യാതയായി.പരേത കലൂർ മാടവന കുടുംബാംഗമാണ്.

Advertisment

publive-image

സംസ്കാര ശുശ്രുഷകൾ 31-12-2019 ചൊവ്വാഴ്ച രാവിലെ 10.30 ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ പള്ളിയിൽ വെച്ച് നടക്കും. ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ മുൻ സെക്രട്ടറി ജോബിയുടെയും വിമൻസ് ഫോറം അംഗം ബിനി ബിജോയുടെയും പിതൃമാതാവ് ആണ് .

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്‍റെ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളെ സന്ദർശിക്കുകയും നാട്ടിലുള്ളവർ സംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

mery mathayi
Advertisment