Advertisment

മുസ്സമ്മിലിന് എം ഇ എസ് ജിദ്ദ ചാപ്റ്റർ സ്വീകരണം

New Update

ജിദ്ദ: ദുരിതമനുഭവിക്കുന്ന റോഹിങ്കൻ ജനതയ്ക്ക് സേവനം നിർവഹിച്ച് ശ്രദ്ധേയനായ പി എം മുസ്സമ്മിലിന് എം ഇ എസ് ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകുന്നു. ജിദ്ദയിലെ ബനീമാലിക് ലാഹോർ ഗാർഡൻ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകീട്ടാണ് പരിപാടി.

Advertisment

publive-image

റോഹിങ്കൻ ജനതയെ സഹായിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഖുർബാൻ എന്ന അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയുടെ അധ്യക്ഷനാണ് നിലവിൽ മുസമ്മിൽ. റോഹിങ്ക്യൻ ജനതയ്ക്കായി എം ഇ എസ് ജിദ്ദ ചാപ്റ്റർ സമാഹരിച്ച സഹായങ്ങൾ ഈ സംഘടന മുഖേനയാണ് ദുരിത ബാധിതർക്ക് എത്തിക്കുന്നത്. റോഹിങ്ക്യൻ ക്യാംപുകളിൽ നിരവധി കിണറുകളും മറ്റു സഹായ, സാന്ത്വന കാര്യങ്ങളും ഇങ്ങിനെ നടപ്പിലാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.

ബംഗ്ളാദേശിലെ റോഹിങ്ക്യൻ ക്യാംപുകളിൽ നടത്തിയ നിരവധി മാസങ്ങളിലെ സേവനങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ നിർവഹിക്കാൻ എത്തിയ മുസമ്മിലിന് എം ഇ എസ് ജിദ്ദയിൽ സ്വീകരണം ഏർപ്പെടുത്തുന്നത്.. മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ പരേതനായ പി എം അബൂബക്കറിന്റെ മകനായ മുസമ്മിൽ നിലവിൽ സിംഗപൂരിലാണ് താമസം.

Advertisment