Advertisment

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജീവിത സാഫല്യം കൈവരിക്കുക: ടി.പി. ഇമ്പിച്ചമ്മദ്

New Update

ജിദ്ദ: ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ് നശ്വരമായ ഈലോക ജീവിതത്തിന് അർത്ഥവും സാഫല്യവും ആർജ്ജിക്കേണ്ടതെന്ന് എം.ഇ.എസ് .അഖിലേന്ത്യാ ജനറൽ സിക്രട്ടറി ടി.പി. ഇമ്പിച്ചമ്മദ് അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്ശനാര്ഥം അദ്ദേഹം എം ഇ എസ് ജിദ്ദ ചാപ്റ്റർ ഏർപ്പെടുത്തിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

Advertisment

publive-image

ജീവകാരുണ്യ, സാമൂഹ്യ സേവനങ്ങൾ മനുഷ്യർക്ക് ജീവിത സാഫല്യം പകർന്ന് നൽകുന്നതിനുള്ള ഉദാഹരണങ്ങൾ അദ്ദേഹം സദസ്സുമായി പങ്കു വെച്ചു. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള സ്ഥാനവും അക്കാര്യത്തിൽ എം ഇ എസ് കാഴ്ചവെച്ച സേവനങ്ങളും സവിസ്തരം ഇമ്പിച്ചമ്മദ് പ്രതിപാദിച്ചു.

വേദിയിലെത്തിയ അഖിലേന്ത്യാ ജനറൽ സെക്രട്ടിറിയെ പ്രസിഡണ്ട് കെ പി അബ്ദുൽ സലാം ബൊക്കെ നൽകി സ്വീകരിച്ചു. മുൻ പ്രസിഡൻറ് പി.വി.മുഹമ്മദ് അഷ്റഫ്, നിസാർ, താജുുദ്ദീൻ, അബ്ദുൽ അസീസ്, റോഷൻ, റഷാദ് എന്നിവർ ആശംസകൾ നേർന്നു. ജിദ്ദ കേന്ദ്രമാക്കി എം ഇ എസ് നടത്തി വരുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ പ്രസംഗകർ അവതരിപ്പിച്ചു.യോഗത്തിൽ പ്രസിഡന്റ് കെ. പി. അബ്ദുുസ്സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി സലാഹ് കാരാടൻ സ്വാഗതവും എൻ.എം. ജമാലുദ്ദീൻ നന്ദിയും പറഞ്ഞു.

Advertisment