Advertisment

ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ മെസിയും ഗ്രീസ്മാനും തമ്മില്‍ ഉന്തും തള്ളും!!

New Update

ബാഴ്‌സലോണ:  ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ മെസിയും ഗ്രീസ്മാനും തമ്മില്‍ ഉന്തും തള്ളും.പിന്നാലെ പരിശീലകന്‍ ക്വികെ സെറ്റിയനും മറ്റു താരങ്ങളും ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു.

publive-image

നാളെ പുലര്‍ച്ചെ അത്‌ലറ്റിക് ബില്‍ബാവോയുമായുള്ള മത്സരത്തിന് മുന്നോടിയായി പരിശീലനത്തിലായിരുന്നു ഇരുവരും.  മെസിയാവട്ടെ  കഴിഞ്ഞ മത്സരത്തില്‍ സെവിയ്യയുടെ താരത്തെ പിടിച്ചുതള്ളിയിരുന്നു. ചുവപ്പ് കാര്‍ഡ് കിട്ടേണ്ട ഫൌളായിരുന്നത്. മറുവശത്ത് അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സയിലെത്തിയ ശേഷം ഗ്രീസ്മാന്‍ മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ ആയിട്ടില്ല. ഈ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി 29 മത്സരങ്ങള്‍ കളിച്ചിട്ടും 8 ഗോളുകള്‍ മാത്രമാണ് ഗ്രീസ്മാന്‍ നേടിയത്.

messi football news
Advertisment