Advertisment

അടിയും തിരിച്ചടിയും, അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്

New Update

Alfred Finnbogason

Advertisment

ലയണൽ മെസി, പൗലോ ഡൈബാല, ഗോൺസാലോ ഹിഗ്വയ്ൻ, എയ്ഞ്ചൽ ഡി മരിയ, ജാവിയർ മസ്കരാനോ....അർജന്റീനയുടെ താരനിരയുടെ പേരുകൾ നിരത്തിവച്ചാൽത്തന്നെ ഐസ്‌ലൻഡ് എന്ന കുഞ്ഞൻ രാജ്യം മറഞ്ഞു പോകും. എന്നാൽ മോസ്കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിൽ ഐസ്‌ലൻഡ് കളിക്കാനിറങ്ങിയപ്പോൾ ലോകം കയ്യടിച്ചത് ആ ഇത്തിരിക്കുഞ്ഞന്മാർക്കു കൂടി വേണ്ടിയാണ്.

ഐസ്‌ലൻഡിന്റെ അരങ്ങേറ്റത്തിനാണ് ഇപ്പോൾ ലോകം സാക്ഷിയായാകുന്നത് അത് അവർ തകർക്കുക തന്നെ ചെയ്യ്തു. കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ ഒരു രാജ്യം ലോക ഫുട്ബോളിൽ അര്‍ജന്‍റീനയെ വിറപ്പിക്കുന്നത് .



മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടം. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്‍റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍ ഐസ്‌ലന്‍ഡിന്‍റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിന്‍ബോഗന്‍സന്‍റെ ഗോളില്‍ തിരിച്ചടിച്ച്‌ ഐസ്‌ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തി.

Advertisment