Advertisment

'മെസിയെ വേണ്ട എന്ന് ഏത് കോച്ച് പറയും; പിഎസ്ജിയിലേക്ക് വരാം; സ്വാഗതം പറഞ്ഞ് തോമസ് ടുചല്‍'

New Update

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സലോണ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയുടെ പടിയിറങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Advertisment

publive-image

മെസിയും ക്ലബ് മാനേജ്‌മെന്റും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ഇതിഹാസ താരം വലിയ താമസമില്ലാതെ ക്ലബ് വിടും എന്നൊക്കെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരീക്ഷത്തിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് മെസി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ബാഴ്‌സലോണ ക്ലബിനോട് മെസി വിട പറഞ്ഞാല്‍ താരം ഏത് ക്ലബിലേക്ക് മാറുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഇറ്റാലിയന്‍ സീരി എ ടീം ഇന്റര്‍ മിലാന്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളിലൊന്നായിരിക്കും താരം തിരഞ്ഞെടുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ തന്നെ പെപ് ഗെര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും മെസി പോകാന്‍ കൂടുതല്‍ സാധ്യത എന്ന നിരീക്ഷണങ്ങളുമുണ്ടായി.

ഇപ്പോഴിതാ ഈ ചര്‍ച്ചകളിലേക്ക് എത്തുകയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ടീമും. ബയേണിനോട് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 1-0ത്തിന് പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് നടത്തിയ അഭിമുഖത്തില്‍ പിഎസ്ജി പരിശീലകന്‍ തോമസ് ടുചല്‍ നല്‍കിയ മറുപടിയാണ് മെസിയുടെ ടീം മാറല്‍ വീണ്ടും വാര്‍ത്തകള്‍ക്കിടയാക്കിയത്. മെസിയെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

'മെസിയെ പിഎസ്ജിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഏത് പരിശീലകനാണ് മെസിയെപ്പോലെ ഒരു താരത്തെ ടീമിന് വേണ്ട എന്ന് പറയുക. പക്ഷേ അദ്ദേഹം ബാഴ്‌സലോണയെ ഉപേക്ഷിച്ച് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം അദ്ദേഹം മിസ്റ്റര്‍ ബാഴ്‌സലോണയാണ്'- ടുചല്‍ വ്യക്തമാക്കി.

sports news lionel messi
Advertisment