Advertisment

ബാർസയുമായുള്ള കരാർ ചർച്ചകൾ അവസാനിപ്പിച്ച് മെസ്സി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ക്ലബ്ബുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാൻ മെസ്സി തയാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടി താരം ബാർസയുമായുള്ള കരാർ ചർച്ചകൾ അവസാനിപ്പിച്ചു. 2021ലാണു മെസ്സിയും ബാർസയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്നത്. കരാർ പുതുക്കി വീണ്ടും ക്ലബ്ബിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതു സത്യമായാൽ അടുത്ത സീസണോടെ മെസ്സി കറ്റാലൻ ക്ലബ്ബിനോടു വിട പറയും.

Advertisment

publive-image

സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാദിന എസ്ഇആർ ആണ് മെസ്സി പുതിയ കരാറിനു വിസമ്മതിച്ചതായി റിപ്പോർട്ട് ചെയ്തത്. ക്ലബ്ബിലെ ആഭ്യന്തര പ്രശ്നങ്ങളാണു പ്രധാനമായും മെസ്സിയുടെ മനസ്സു മടുപ്പിക്കുന്നത്. ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യുവുമായും സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലുമായും മെസ്സിയുടെ ബന്ധം മുൻപു തന്നെ ഉലഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ മെസ്സിയെ വിമർശിക്കാൻ ബർത്തോമ്യു ഏജൻസിയെ നിയോഗിച്ചുവെന്ന വാർത്തയ്ക്കു ശേഷമാണ് മെസ്സിയുമായുള്ള ബന്ധം ഉലഞ്ഞത്.

മുൻ പരിശീലകൻ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കാൻ ചില മുതിർന്ന താരങ്ങൾ കൂട്ടുനിന്നുവെന്ന അബിദാലിന്റെ പരാമർശവും മെസ്സിയെ ചൊടിപ്പിച്ചു. ചാവി ഹെർണാണ്ടസ്, ആന്ദ്രെ ഇനിയേസ്റ്റ, നെയ്മർ തുടങ്ങിയവർക്കു പകരം നിൽക്കുന്ന കളിക്കാർ ടീമിൽ എത്താതിരുന്നതും അതോടെ കിരീടങ്ങൾ അകന്നതും മെസ്സിയെ മടുപ്പിക്കുന്നു. പ്രതീക്ഷയോടെ കൊണ്ടുവന്ന ആർതുർ മെലോ ഉൾപ്പെടെയുള്ള താരങ്ങളെ വിട്ടുകളഞ്ഞതും മെസ്സിയെ ചൊടിപ്പിച്ചു.

messi sports news lionel messi
Advertisment