Advertisment

2021 വരെ മെസി ബാഴ്‌സിലോണയില്‍ തുടരും; നിയമപ്രശ്‌നം ഒഴിവാക്കാനാണ് ക്ലബില്‍ തുടരുന്നതെന്ന് താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബാഴ്‌സിലോണ: 2021 വരെ ബാഴ്‌സിലോണയില്‍ തുടരുമെന്ന് ലയണല്‍ മെസി. 2021 ജൂണ്‍ വരെയാണ് മെസിക്ക് ബാഴ്‌സിലോണയുമായുള്ള കരാര്‍. നിയമപ്രശ്‌നം ഒഴിവാക്കുന്നതിനാണ് കരാര്‍ കാലാവധി വരെ തുടരുന്നതെന്ന് മെസി ഗോള്‍.കോമിനോട് പറഞ്ഞു.

ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു പരാജയമെന്ന് താരം കുറ്റപ്പെടുത്തി. ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയപ്പോള്‍ എല്ലാവരും ദുഖിതരായെന്ന് മെസി പറഞ്ഞു.ക്ലബ് വിടണമെങ്കിൽ 700 മില്യന്‍ യൂറോ നൽകേണ്ടിവരുമെന്നു ബാർസ പ്രസിഡന്റ് പറഞ്ഞു. അതു സാധ്യമല്ല. ഇതു കാരണമാണ് ബാഴ്‌സയില്‍ തുടരുന്നതെന്നും മെസി പറഞ്ഞു.

അതേസമയം, മെസിയുമായി 2 വർഷത്തെ കരാർ ഒപ്പിടാൻ ബാഴ്സ തയാറെടുക്കുന്നതായും താരം 90 ശതമാനവും ബാഴ്സയിൽ തന്നെ തുടരുമെന്നും അർജന്റീന ടിവി ചാനലായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

Advertisment