Advertisment

മെസ്സിയെ വെല്ലുവിളിച്ച് ക്രിസ്റ്റ്യാനോ

author-image
admin
Updated On
New Update

ബാഴ്‌സലോണ താരം മെസ്സിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സി ഇറ്റലിയിലേക്ക് വരണമെന്നും പുതിയ വെല്ലുവിളികള്‍ സ്വീകരിക്കണമെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കുന്നത്.

publive-image

ഈ സീസണ്‍ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് എത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയെ താന്‍ ഇറ്റലിയിലേക്ക് ക്ഷണിക്കുകയാണെന്ന് റൊണാള്‍ഡോ പറഞ്ഞു.

മെസ്സി ബാഴ്‌സലോണയില്‍ സന്തോഷവാനാണ് എങ്കില്‍ പ്രശ്‌നമില്ല. അദ്ദേഹം വലിയ കളിക്കാരന്‍ തന്നെയാണ്. എന്നാലും പുതിയ ചാലഞ്ചുകള്‍ നല്ലതാണ്. റൊണാള്‍ഡോ പറഞ്ഞു. മെസ്സി വന്നാലും ഇല്ലായെങ്കിലും താന്‍ ഇറ്റലിയില്‍ സന്തോഷവാനാണെന്ന് ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. സ്‌പെയിനില്‍ നിന്ന് വന്നതില്‍ ഒരു നഷ്ടവും തോന്നുന്നില്ല എന്നും റൊണാള്‍ഡോ പറഞ്ഞു.

ronaldo
Advertisment