ഈ വര്‍ഷം മണ്‍സൂണ്‍ മഴയുടെ അളവില്‍ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Monday, April 15, 2019

പത്തനംതിട്ട: ഈ വര്‍ഷം മണ്‍സൂണ്‍ മഴയുടെ അളവില്‍ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മാത്രമല്ല രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തു ലഭിക്കുന്ന കാലവര്‍ഷത്തിന്റെ ദീര്‍ഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്.

ഇന്ത്യയിലെ കാലാവസ്ഥയെപ്പറ്റി പ്രവചിക്കാനും മറ്റും ഔദ്യോഗികമായി ചുമതലയുള്ളത് ഐഎംഡിക്ക് മാത്രമാണ്. രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് അനിവാര്യമാണ് മണ്‍സൂണ്‍ മഴ.

അതുകൊണ്ട് തന്നെ മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞാല്‍ ഇത് രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. മഴ തുടങ്ങുന്ന തീയതിസംബന്ധിച്ച പ്രഖ്യാപനംമേയിലാണ് പുറത്തിറക്കുക.

×