Advertisment

ട്രെയിന്‍ ബാത്ത്റൂമില്‍ എഴുതുന്ന പോലെയാണ് പലരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതെന്ന് മേതില്‍ ദേവിക

author-image
ഫിലിം ഡസ്ക്
New Update

സോഷ്യല്‍ മീഡിയയെ പലരും കാണുന്നത് ശരിയായ രീതിയിലല്ലെന്ന് നടന്‍ മുകേഷിന്റെ ഭാര്യയും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ മേതില്‍ ദേവിക . പണ്ട് ട്രെയിന്‍ ബാത്ത്റൂമില്‍ എഴുതിയിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നതെന്നും ദേവിക പറഞ്ഞു.

Advertisment

publive-image

ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മുടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു പലരും. ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്ബോഴും കിടക്കാന്‍ പോകുമ്ബോഴും ആളുകള്‍ നോക്കുന്നത് വാട്സപ്പാണ്.

അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നത്.

methil devika
Advertisment