Advertisment

ഒന്നര മാസം മുന്‍പ് വിവാഹിതരായ നവ ദമ്പതികള്‍ വാടക വീട്ടില്‍ ഒരേ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹത

New Update

publive-image

Advertisment

ബാംഗ്ലൂര്‍ : ബാംഗ്ലൂരിലെ വാടക വീട്ടില്‍ നവദമ്പതികള്‍ ഒന്നിച്ച് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ബാംഗ്ലൂര്‍ കെംഗേരിയിലെ വാടക വീട്ടിലാണ് താങ്കളാഴ്ച രാവിലെ 24 കാരനായ പ്രവീണ്‍, ഭാര്യ 19 വയസ്സുകാരി പ്രിയ എന്നിവരെ ഒരുമിച്ച് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല .

പ്രവീണ്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. പ്രിയ ബാംഗ്ലൂര്‍ സ്വദേശിനിയാണ്. ജോലി സംബന്ധമായാണ് പ്രവീണ്‍ ബാംഗ്ലൂരിലേക്ക് വന്നത്. ഇവിടെ വെച്ച് പ്രിയയുമായി പ്രണയത്തിലാവുകയായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബര്‍ 2 നാണ് ഇരുവരും വിവാഹിതരായത്. ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയായിരുന്നു വിവാഹം. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇവരെ അലട്ടിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു .

banglore crime
Advertisment