ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി, ജാഗ്രതാ നിർദേശം നല്‍കി

Friday, March 16, 2018

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിർമല സീതാരാമനും എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ഭീഷണി സന്ദേശമെത്തിയത്. ഇതേതുടര്‍ന്ന്‍ അതീവ ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്.

ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫിസിലേക്കാണു സന്ദേശമെത്തിയത്. ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിൽ വിവരമറിയിക്കുകയും നടപടിയെടുക്കുകയുമായിരുന്നു.

20 സർവീസുകളാണ് ഈ കമ്പനി ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയിൽ നടത്തുന്നത്.

×