കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, July 27, 2018

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തമല്ലെന്ന് റിപ്പോര്‍ട്ട്. ഗോപാലപുരത്തെ  വസതിയില്‍ തന്നെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

രാത്രി പത്തു മണിയോടെ ഉപമുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വം മന്ത്രിമാരായ വേലുമണി, ജയകുമാര്‍, മറ്റ്‌ മന്ത്രിമാര്‍ എം എല്‍ എമാര്‍ എന്നിവര്‍ കരുണാനിധിയുടെ വസതി സന്ദര്‍ശിച്ച് മകനും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

ആരോഗ്യനില മോശമായ വാര്‍ത്തയറിഞ്ഞ് വസതിക്ക് മുന്നിലേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്.  മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും വ്യാഴാഴ്ച രാത്രി കരുണാനിധിയെ വീട്ടില്‍ കാണാനെത്തി.

കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ ചികിത്സയ്ക്കായി ഇവിടെയുണ്ട്.

 

×