ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, June 7, 2018

ചെന്നൈ: ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 43കാരന്‍ മിന്നലേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ചെന്നൈക്കടുത്തുള്ള തുരൈപ്പാക്കത്തിലെ എച്ച് എം രമേശ് ആണ് ഇടിമിന്നലേറ്റ് മരിച്ചത്.

സുണ്ണാമ്പുകുളത്തെ സുഹൃത്തിന്റെ ചെമ്മീന്‍ ഫാം സന്ദര്‍ശിക്കവെയാണ് സംഭവം. ഉച്ചയ്ക്ക് 3.30ന് തന്റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു രമേശ്.
പക്ഷെ മിന്നലേറ്റ് രമേശ് വീഴുകയായിരുന്നു. അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നെഞ്ചിലും മുഖത്തും പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ടത്.

ഉമ(38)യാണ് രമേശിന്റെ ഭാര്യ, മകള്‍ സിയ(13).

×