follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

ചിന്നമ്മ ഇരുമ്പഴിക്കുള്ളിലായെങ്കിലും അണ്ണാഡിഎംകെയില്‍ ഭരണം മുറുകെ പിടിച്ച് മന്നാര്‍ഗുഡി മാഫിയ ; ജയലളിത വഞ്ചകനെന്ന് മുദ്രകുത്തി പുറത്താക്കിയ ദിനകരനും മന്ത്രിയാകും ! ; പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് പനീര്‍ശെല്‍വം

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 16/02/2017

ചെന്നൈ : ശശികല ഇരുമ്പഴിക്കുള്ളിലായെങ്കിലും അണ്ണാഡിഎംകെയില്‍ ഭരണം പിടിച്ച് മന്നാര്‍ഗുഡി മാഫിയ. മന്ത്രിസഭയിലേക്കുള്ള മന്നാര്‍ഗുഡി സംഘത്തിന്റെ പ്രവേശനത്തിനാണ് എടപ്പാടി പളനിസാമിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനം കളമൊരുക്കിയത്. സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായതോടെ സഹോദരന്‍ ടിടിവി ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി പാര്‍ട്ടി ഭരണം ഏല്‍പിക്കുകയാണ് ശശികല ചെയ്തത്.

ഈ ദിനകരനെ വഞ്ചകനെന്ന് വിളിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിത അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയരുന്നു. ജയയുടെ മരണത്തോടെ ശക്തമായി പോയസ്ഗാര്‍ഡനില്‍ തിരിച്ചെത്തിയ മന്നാര്‍ഗുഡി സംഘം ദിനകരനിലൂടെ മന്ത്രിസഭയിലും ഭാഗമാവാന്‍ ഒരുങ്ങുകയാണ്.



ദിനകരന്‍ എടപ്പാടി കെ പളനിസാമിയുടെ മന്ത്രിസഭയിലെ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് വിമതനായ ഒ പനീര്‍ശെല്‍വം അറിയിച്ചു.

തമിഴ്‌നാട്ടില്‍ അഴിമതിക്കും ഗുണ്ടായിസത്തിനും കുപ്രസിദ്ധമായ മന്നാര്‍ഗുഡി മാഫിയ ഭരണത്തിലും തലപ്പത്തെത്തുന്നത് ആശങ്കയ്ക്കും വഴിവെക്കുന്നുണ്ട്. ജയലളിത പുറത്താക്കിയ ശശികലയുടെ ബന്ധുസംഘമായ മന്നാര്‍ഗുഡി മാഫിയയിലെ ദിനകരനേയും ഡോ.വെങ്കടേശിനേയും കോടതിയില്‍ കീഴടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്. വെങ്കടേഷിനെ പാര്‍ട്ടിയുടെ യുവവിഭാഗത്തിന്റെ ചുമതലക്കാരനായാണ് ചിന്നമ്മ നിയമിച്ചത്.

പാര്‍ട്ടി പിളരില്ലെന്നും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ശശികല പക്ഷത്തെ മുതിര്‍ന്ന നേതാവ് തമ്പിദുരൈ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+