follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

മനുഷ്യര്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പളനിസാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റത് ജനാധിപത്യ വിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെയ്തതതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

നിയമസഭയില്‍ വരുമ്പോള്‍ ദയവ് ചെയ്ത് ഒരിക്കലും എന്നെ നോക്കി ചിരിക്കരുത് ; തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിക്ക് എം.കെ.സ്റ്റാലിന്റെ വക ആദ്യ ഉപദേശം !

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 17/02/2017

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ. പളനിസാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ആദ്യ ഉപദേശം എത്തി. നിയമസഭയില്‍ വരുമ്പോള്‍ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന ‘വിവാദ ചിരി’ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം.



അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീര്‍സെല്‍വത്തെ നോക്കി സ്റ്റാലിന്‍ നിയമസഭയില്‍ ചിരിച്ചതിന്റെ അര്‍ഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന്‍ ഉപദേശിച്ചത്.

മനുഷ്യര്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പളനിസാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെയ്തതതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

വ്യാഴാഴ്ചയാണ് പളനിസാമിയുടെ നേതൃത്വത്തില്‍ 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ശശികലയുടെ ഏറ്റവും വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ആളാണ് പളനിസാമി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+