follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ശശികലയുടെ ജീവിതം രാം ഗോപാല്‍ വര്‍മ സിനിമയാക്കുന്നു; ജയലളിത - ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ സിനിമയിലൂടെ വെളിപ്പെടുത്തുമെന്ന് ആര്‍ജിവി

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 17/02/2017

ശശികലയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ശശികല എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധവും അവരുടെ രാഷ്ട്രീയ ജീവിതവും ചിത്രത്തിന് പ്രമേയമാകും.



കൂടാതെ ശികലയുടെ പിന്തുണയില്‍ പച്ചപിടിച്ച മണ്ണാര്‍ഗുഡി മാഫിയയെക്കുറിച്ചും ചിത്രത്തിലുണ്ടാകുമെന്നും ആര്‍ജിവി ട്വിറ്ററില്‍ കുറിച്ചു. ജയലളിത ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ സിനിമയിലൂടെ വ്യക്തമാക്കുമെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞിട്ടുണ്ട്.

ആന്ധ്ര രാഷ്ട്രീയം അടക്കിവാണ വംഗീവീതി മോഹരംഗയുടെയും വംഗവീതി രാധാകൃഷ്ണയുടെയും ജീവിതം സിനിമയാക്കിയതിനെ തുടര്‍ന്ന്‍ വലിയ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ജയലളിതയുടെയും ശശികലയുടെയും ജീവിതം പ്രമേയമാക്കി സിനിമയൊരുക്കാന്‍ രാം ഗോപാല്‍ വര്‍മ തയാറെടുക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+