follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവം വിഭാഗം

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 17/02/2017

ചെന്നൈ: അണ്ണാ ‍ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല, ടി.ടി.വി. ദിനകരൻ, വെങ്കിടേഷ് എന്നിവർക്കുപുറമെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവം വിഭാഗത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ അറിയിച്ചു. ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി. ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.

പനീര്‍സെല്‍വത്തിനു പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നല്‍കിയത്.



അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. ഇതിനു വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്തെത്തിയത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവി അണ്ണാ ഡിഎംകെയില്‍ ഇല്ല. ഇതിനെതിരാണ് ശശികലയുടെ പദവി. പുതിയ ജനറല്‍ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തങ്ങളെ ശശികലയ്ക്കു പുറത്താന്‍ കഴിയില്ലെന്നാണ് മധുസൂദനന്‍ അടക്കമുള്ളവരുടെ നിലപാട്. ഇതിനിടെ ഡിഎംകെ നിലപാടിന് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍എമാര്‍ക്ക് വിപ്പ് നല്‍കി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+