follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

സാധാരണ കള്ളന്മാരെപ്പോലെ അല്ല താനെന്ന്‍ ജയില്‍ അധികൃതരോട് ശശികല. പേരുംകള്ളിയ്ക്ക് ജയിലില്‍ നിന്നും യാത്രചെയ്യാന്‍ ജാഗ്വാര്‍ വേണമത്രേ ! പോലീസ് ജീപ്പിലും ഭേദം നടക്കുന്നതെന്ന് ചിന്നമ്മ !!

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍ » Posted : 17/02/2017

ബാംഗ്ലൂര്‍ ∙ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു തടവിലാക്കപ്പെട്ട വി.കെ. ശശികല ജയിലില്‍ ആകെ അസ്വസ്ഥ. ചിന്നമ്മയ്ക്ക് ജയിലിലെ സൗകര്യങ്ങള്‍ തീരെ പോരത്രെ . കുറഞ്ഞ പക്ഷം ഒരു മുഖ്യമന്ത്രിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ എങ്കിലും വേണമെന്നാണ് കക്ഷിയുടെ ആവശ്യം .



ജയില്‍ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അവർക്കു സാധിക്കുന്നില്ലെന്നു ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ മിറർ റിപ്പോർട്ടു ചെയ്തു. മുഖ്യമന്ത്രിയായാല്‍ കേസ് പ്രതികൂലമായാലും രാജിവച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ജയിലില്‍ വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ശശികല മുഖ്യമന്ത്രിയാകാന്‍ തിരക്കുകൂട്ടിയതിനു കാരണവും അതായിരുന്നു .

ഇപ്പോള്‍ പോലീസ് ജീപ്പില്‍ കയറാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല . സാധാരണ കള്ളന്മാരെപ്പോലെ അല്ല താനെന്നും അതിനാൽ പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ സാധിക്കില്ലെന്നുമാണ് തമിഴ്നാട് മുഴുവന്‍ കട്ടുമുടിച്ച പെരുംകള്ളി ഇപ്പോള്‍ പറയുന്നത് . പോയസ് ഗാര്‍ഡനില്‍ നിരന്നുകിടക്കുന്നതുപോലെ ഒന്നിന് കോടികള്‍ വിലവരുന്ന വാഹനങ്ങളില്‍ യാത്ര ചെയ്യാമെന്നായിരുന്നു ശശികലയുടെ ചിന്ത .



ജയിലിലെ സെല്ലിൽ വേണമെങ്കിൽ ഞാൻ കഴിയാം. എന്നാൽ ക്രിമിനലിനെ പോലെ വെറുമൊരു പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ എനിക്കു സാധിക്കില്ല. അതിനു പകരം എത്ര ദൂരം വേണമെങ്കിലും നടക്കാൻ തയാറാണെന്നും ശശികല പറഞ്ഞു.

ജയലളിതയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞ സമയത്തെപോലുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നായിരിക്കാം ശശികല കരുതിയിരുന്നതെന്ന് അധികൃതർ പറയുന്നു. ജയിലിൽ ആയിരുന്ന സമയത്ത് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു.

കൂടാതെ അവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ എ ക്ലാസ് സൗകര്യങ്ങളും അനുവദിച്ചിരുന്നു. അന്നു കൂടെയുണ്ടായിരുന്ന ശശികലയും ഇത്തരം സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ വിഐപി പരിഗണന കോടതി നിരസിച്ചതിനാൽ ശശികലയ്ക്ക് ഇവയൊന്നും ലഭിച്ചിട്ടില്ല.

.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+