follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി; 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കും സ്‌റ്റേ

ചെന്നൈ ബ്യൂറോ » Posted : 20/09/2017

ചെന്നൈ : തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹോക്കോടതി ഉത്തരവ്. 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയും ഒക്ടോബര്‍ 4 വരെ സ്‌റ്റേ ചെയ്തു.



ഹൈക്കോടതി വിധിക്കുശേഷം പാര്‍ട്ടി സമര പരിപാടികള്‍ വ്യക്തമാക്കുമെന്നു പ്രതിപക്ഷമായ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ പാര്‍ട്ടി സജ്ജമാണെന്ന സൂചനയും അദ്ദേഹം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് ഡിഎംകെ സാമാജികരുടെ യോഗത്തിനുശേഷമാണു സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരുക്കമാണെന്നു സ്റ്റാലിന്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന പ്രഖ്യാപനം ടി.ടി.വി. ദിനകരനും ആവര്‍ത്തിച്ചു. അതിനിടെ, ഗവര്‍ണറുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാറ്റിവച്ചു.

ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ ഇടപെടുന്നില്ലെങ്കില്‍ ദിനകരന്‍ പക്ഷത്തിനാകും തിരിച്ചടി. വിപ്പ് ലംഘിക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും ഇതിനു മുന്‍പു പല സംസ്ഥാനങ്ങളിലും നടന്ന ഇത്തരം നടപടികള്‍ കോടതി റദ്ദാക്കിയിട്ടുണ്ടെന്നുമുള്ള വാദമാകും ഉന്നയിക്കുക.

ഇതിനിടെ, വധഭീഷണി മുഴക്കിയെന്നാരോപിച്ചു തിരുച്ചിറപ്പള്ളി എംപി പി. കുമാര്‍ നല്‍കിയ പരാതിയില്‍ ദിനകരനെയും നടന്‍ സെന്തിലിനെയും ഒക്ടോബര്‍ നാലു വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി ദിനകരപക്ഷത്തിന് ആശ്വാസമായി. കോണ്‍ട്രാക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദിനകര പക്ഷ എംഎല്‍എ പി. പളനിയപ്പനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരില്‍ ഒരാളാണു പളനിയപ്പന്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+