Advertisment

മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ മേ​ഖ​ല​യി​ലെ ആ​ഗോ​ള മി​ക​വി​നു​ള്ള അ​ന്താ​രാ​ഷ്‌ട്ര പു​ര​സ്കാ​രം ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ന്

New Update

publive-image

Advertisment

ഡ​ൽ​ഹി:  മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ മേ​ഖ​ല​യി​ലെ ആ​ഗോ​ള മി​ക​വി​നു​ള്ള 2018ലെ ​അ​ന്താ​രാ​ഷ്‌ട്ര പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ ഡോ. ​റോ​യി ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ന്. മോ​സ്കോ​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ലോ​ക മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കോ​ണ്‍ഗ്ര​സി​ൽ റ​ഷ്യ​യി​ലെ യൂ​ണി​യ​ൻ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ടാ​ലി​യ ട്രൂ​ഷ്നി​ക്കോ​വ​യി​ൽനി​ന്ന് ഡോ. ​റോ​യി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ലോ​ക സൈ​ക്യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌ട്ര സെ​ക്ര​ട്ട​റി ജ​ന​റ​ലും വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സൈ​ക്യാ​ട്രി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ് ഡോ. ​റോ​യി.

തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം ത​ല​വ​നും പ്ര​ഫ​സ​റു​മാ​യ ഇ​ദ്ദേ​ഹം പാ​ലാ ക​ള്ളി​വ​യ​ലി​ൽ പ​രേ​ത​നാ​യ കെ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ്.

Advertisment