പഴ്സില്‍ വെടിയുണ്ടകളുമായി കേജ്‌രിവാളിനെ കാണാനെത്തിയ പുരോഹിതന്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, November 27, 2018

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാനെത്തിയ ആളെ വെടിയുണ്ടകൾ കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തു.

വഖഫ് ബോർഡ് നൽകുന്ന ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേജ്‍രിവാളിനെ കാണാനെത്തിയ പുരോഹിതന്മാരിൽ ഒരാളെയാണു പിടികൂടിയതെന്നു ഡൽഹി പൊലീസ് അറിയിച്ചു. ഇമ്രാൻ എന്നാണ് ഇയാളുടെ പേര്.

എന്നാല്‍, പള്ളിയിലെ സംഭാവനപ്പെട്ടിയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പഴ്സിൽ വയ്ക്കുകയായിരുന്നുവെന്നും പിന്നീട് അക്കാര്യം മറന്നുപോയെന്നുമാണു ഇയാൾ നൽകിയിരിക്കുന്ന മൊഴി. അന്വേഷണം നടക്കുകയാണ്.

 

×