Advertisment

വികാസ്‌പുരി സെയ്‌ന്റ് എഫ്രേം പള്ളിയിൽ തിരുനാളും ഇടവക കൂട്ടായ്‌മയും നവംബർ 1 മുതൽ 3 വരെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി:  വികാസ്‌പുരി സെയ്‌ന്റ് എഫ്രേം സീറോ മലബാർ പള്ളിയിൽ വിശുദ്ധ എഫ്രേമിന്റെ തിരുനാളും ഇടവക കൂട്ടായ്മയും നവംബർ 1 മുതൽ 3 വരെ നടക്കും. ഒന്നിന് രാത്രി 7.30 ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂലേച്ചാലിൽ കൊടിയേറ്റും.

Advertisment

publive-image

തുടർന്ന് ദിവ്യബലി, നൊവേന, ഫാ. ജോബി തോണക്കര കാർമ്മികത്വം വഹിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞു, ഫാ. ഫ്രാൻസിസ് കർത്താനം കാർമ്മികത്വം വഹിക്കും.

ഫാ. ഫ്രാൻസിസ് കർത്താനം മുഖ്യാതിഥിയും മഹേന്ദർ യാദവ് എം എൽ എ വിശിഷ്ടാതിഥിയുമായിരിക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്ന്. മൂന്നിന് രാവിലെ 9.30 ന് തിരുനാൾ പാട്ടുകുർബ്ബാന.

ഫാ. ജോൺസൺ കരിങ്ങൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്, നാലിന് മരിച്ചവരുടെ ഓർമ്മദിനം, രാത്രി ഏഴിന് ദിവ്യബലി, ഒപ്പീസ്.

Advertisment